വർക്കലയിൽ മൂന്ന് ഇടങ്ങളിലായി മൂന്ന് പേർ മുങ്ങി മരിച്ചു

പാപനാശിനി, കാപ്പിൽ, ഓടയം ബീച്ചുകൾ എന്നിവിടങ്ങളിലാണ് യുവാക്കൾ മരിച്ചത്

Update: 2022-06-19 16:03 GMT

വർക്കലയിൽ മൂന്ന് ഇടങ്ങളിലായി മൂന്ന് പേർ മുങ്ങി മരിച്ചു. പാപനാശിനി, കാപ്പിൽ, ഓടയം എന്നിവിടങ്ങളിലാണ് യുവാക്കൾ മരിച്ചത്. പാപനാശിനിയിൽ കുളിക്കാനിറങ്ങിയ പാലച്ചിറ രഘുനാഥപുരം സ്വദേശി അജീഷ് (29) ആണ് മരിച്ചത്. വൈകിട്ട് 5.45 നാണ് സംഭവം. കാപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ ആലംകോട് വഞ്ചിയൂർ സ്വദേശി മാഹിൻ (30) തിരയിൽ പെട്ട് മരിച്ചു. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയായ അജയ് വിഘ്നേഷ് ചുഴിയിൽപ്പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്. വിനോദസഞ്ചരികളായി സമീപത്തെ റിസോർട്ടിൽ എത്തിയവരാണ് അപകടത്തിൽപെട്ടത്.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News