രാഹുൽ ഗാന്ധിയെ മറികടന്ന് പി.വി അൻവർ എം.എൽ.എയുടെ റോഡ് നിർമാണോദ്ഘാടനം

പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന റോഡുകളുടെ(പി.എം.ജി.എസ്.വൈ) നിര്‍മ്മാണോദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്

Update: 2023-11-29 03:44 GMT

മലപ്പുറം: രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന വയനാട് മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം പി.വി അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു.

പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന റോഡുകളുടെ(പി.എം.ജി.എസ്.വൈ) നിര്‍മ്മാണോദ്ഘാടനമാണ് എം.എൽ.എ നിർവഹിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലർ ലംഘിച്ചാണ് പി.വി അൻവർ റോഡുകൾ ഉദ്ഘാടനം ചെയ്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

പി.വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും കോൺഗ്രസ്‌ ആരോപിച്ചു. പി.എം.ജി.എസ്.വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം.പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍. 

Advertising
Advertising

അതേസമയം മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്.   

Watch Video Report

Full View



Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News