സംസ്ഥാനത്ത് അക്രമ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്: സുരക്ഷ കർശനമാക്കി പൊലീസ്

സംഘ്പരിവാർ മണ്ഡല യാത്ര ഇന്ന്

Update: 2022-01-05 01:20 GMT
Editor : ലിസി. പി | By : Web Desk

രൺജീത്ത് വധത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നടത്തുന്ന മണ്ഡല യാത്രയ്ക്കിടെ സംഘർഷമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രകടനം നടക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ കർശന ജാഗ്രത പുലർത്താനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. മാർച്ച് നടക്കുന്നിടത്ത് പൊലീസ് സുരക്ഷ വർധിപ്പിക്കും. തുടക്കം മുതലുള്ള ദൃശ്യങ്ങൾ പകർത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ 20 നാണ് ആർ.എസ്.എസ് നേതാവ് രൺജീത് കൊല്ലപ്പെടുന്നത്. വീട്ടിലെത്തിയ ഒരു സംഘം പേർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഇതുവരെ 11 ഓളം പ്രതികളാണ് പിടിയിലായത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News