കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇ.ഡി ഉത്തരവിന് ഇടക്കാല സ്റ്റേ

പ്ലസ് ടു കോഴ്സുകൾ അനുവദിക്കാൻ അഴീക്കോട് ഹൈസ്‌കൂൾ മാനേജ്മെന്റിൽ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി നടപടികൾ സ്വീകരിച്ചത്.

Update: 2022-05-06 09:05 GMT

കൊച്ചി: മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള  ഉത്തരവിന് ഇടക്കാല സ്‌റ്റേ. ഒരുമാസത്തേക്കാണ് സ്റ്റേ. നിയപരമായി അന്വേഷണം തുടരുന്നതിന് ഈ ഉത്തരവ് തടസമില്ലെന്നും കോടതി. എതിർകക്ഷികൾക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നടപടിക്കെതിരെ കെ എം ഷാജി സമർപിച്ച ഹരജിയിലാണ് ഉത്തരവ്. പ്ലസ് ടു കോഴ്സുകൾ അനുവദിക്കാൻ അഴീക്കോട് ഹൈസ്‌കൂൾ മാനേജ്മെന്റിൽ നിന്ന് കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കേസിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി നടപടികൾ സ്വീകരിച്ചത്. അഴിമതിയിലൂടെ സമ്പാദിക്കുന്നതു കള്ളപ്പണമാണെന്നു വിലയിരുത്തിയാണ് ഇ.ഡി നടപടികൾ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ 12 ന് സ്വത്തു കണ്ടുകെട്ടാനും ഉത്തരവിറക്കിയിരുന്നു.

എന്നാൽ തനിക്കെതിരെ ആരോപിക്കുന്ന കൈക്കൂലിക്കേസ് 2014 ലുള്ളതാണെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് 2018 ജൂലായ് 26 മുതലാണെന്നും ഷാജിയുടെ ഹരജിയിൽ പറയുന്നു. മാത്രമല്ല. 30 ലക്ഷത്തിൽ താഴെയുള്ള കേസുകളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. കേസിൽ അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകാതെയാണ് സ്വത്തു കണ്ടു കെട്ടാനുള്ള ഉത്തരവിറക്കിയതെന്നും ഹരജിയിൽ ആരോപിക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News