ഭക്ത സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; കണ്ണൂരിൽ വൈദികനെതിരെ അന്വേഷണം

കണ്ണൂർ അടക്കാത്തോട് പള്ളി വികാരി സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിന് പരാതി നൽകിയത്

Update: 2022-06-30 07:23 GMT

കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെട്ട ഭക്ത സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച വൈദികനെതിരെ ബിഷപ്പിന് പരാതി. കണ്ണൂർ അടക്കാത്തോട് പള്ളി വികാരി സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിന് പരാതി നൽകിയത്. സംഭവത്തിൽ രൂപത നിയോഗിച്ച മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. 12 ഇടവകകളിലെ മാതൃ വേദിയുടെ ഡയറക്ടര്‍ കൂടിയായ വൈദികനെ ഈ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്.

മൂന്ന് ദിവസം മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഇടവകയിലെ സ്ത്രീകളും കന്യാസ്ത്രീകളും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയക്കുകയായിരുന്നു. മറ്റൊരു വൈദികൻ അയച്ച വീഡിയോ അബദ്ധത്തിൽ ഗ്രൂപ്പിൽ ഫോർവേഡ് ആയതാണന്നാണ് വൈദികൻ നൽകുന്ന വിശദീകരണം. സംഭവത്തിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News