പേരൂർക്കടയിൽ ദലിത് സ്ത്രീക്ക് നേരെ പൊലീസ് പീഡനം; പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

ബിന്ദുവിനെതിരെ മോഷണ പരാതി നൽകിയ വീട്ടുടമയിൽ നിന്നും മൊഴിയെടുക്കും

Update: 2025-06-03 01:14 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയായ ബിന്ദുവിനെ  അന്യായമായി മണിക്കൂറുകളോളം  കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചതിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിക്കും.പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിദ്യാധരൻ്റെ നേതൃത്വത്തിലുള്ള സംഘം നെടുമങ്ങാട് എത്തി ബിന്ദുവിൽ നിന്ന് മൊഴിയെടുക്കും.

രാവിലെ 9 മണിയോടെയാവും അന്വേഷണസംഘം നെടുമങ്ങാട് എത്തുക. പിന്നാലെ ബിന്ദുവിനെതിരെ മോഷണ പരാതി നൽകിയ വീട്ടുടമയിൽ നിന്നും മൊഴി ശേഖരിക്കും.

Advertising
Advertising

തിരുവനന്തപുരത്തിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ കേസന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിനെ തുടർന്നാണ് കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഏപ്രിൽ 23നാണ് പേരൂർക്കട പൊലീസ് സ്റ്റേഷൻ 20 മണിക്കൂലധികം  ബിന്ദുവിനെ കസ്റ്റഡിയിൽ വച്ചത്. പിന്നാലെ എസ്.ഐയെയും, എ.എസ്.ഐ യേയും സസ്പെൻഡ് ചെയ്യുകയും സി.ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News