കൊച്ചിയിൽ സംവിധായകർക്ക് കഞ്ചാവ് എത്തിച്ചു നൽകിയവര്‍ക്കായി അന്വേഷണം ഊര്‍ജിതം

ഫ്ലാറ്റ് ഉടമ സമീർ താഹിറിന് ഇന്ന് നോട്ടീസ് നല്‍കും

Update: 2025-04-28 04:07 GMT
Editor : Lissy P | By : Web Desk

കൊച്ചി: കൊച്ചിയിൽ സംവിധായകരായ അഷ്റഫ് ഹംസക്കും ഖാലിദ് റഹ്മാനും കഞ്ചാവ് എത്തിച്ചു നൽകിയവര്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കി എക്സൈസ്. ഫ്ലാറ്റിൽ നിന്ന് പിടികൂടിയ കഞ്ചാവ് ഇന്ന് കോടതിയിൽ ഹാജരാക്കും.സംഭവത്തിൽ ഫ്ലാറ്റ് ഉടമ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രഹകനുമായ സമീർ താഹിറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തലാണ് കഴിഞ്ഞദിവസം  മറൈൻ ഡ്രൈവിന് സമീപത്തുള്ള ഫ്ലാറ്റിൽ രാത്രി ഏറെ വൈകി എക്സൈസ് പരിശോധന നടത്തിയത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവിനൊപ്പം ഉപയോഗിക്കുന്നതിനുള്ള ബോങ്, ക്രഷർ എന്നിവയും കണ്ടെടുത്തു. സുഹൃത്ത് ഷാലിഫ് മുഹമ്മദ് ആണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയത്. മൂവരെയും എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.കഞ്ചാവ് ഉപയോഗിക്കാറുള്ളതായി ഇവർ മൊഴി നൽകി.

Advertising
Advertising

 ഇതിനിടെ കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തിൽ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് ഫെഫ്ക സസ്പെൻഡ് ചെയ്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News