വരയാടുകളുടെ പ്രജനനകാലം: ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നിന് അടയ്ക്കും

മനുഷ്യസാന്നിധ്യം വരയാടുകളുടെ ജീവിതക്രമത്തെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം

Update: 2025-01-26 08:39 GMT

മൂന്നാർ: വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ നീണ്ട രണ്ട് മാസക്കാലം ഇരവികുളം ദേശീയോദ്യാനം അടച്ചിടാൻ ഉത്തരവ്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനാണ് ഉത്തരവിട്ടത്.

നായ്ക്കൊല്ലിമല ഭാഗത്താണ് വരയാട് കുട്ടികളെ കണ്ടെത്തിയത്. മനുഷ്യസാന്നിധ്യം വരയാടുകളുടെ ജീവിതക്രമത്തെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News