ഇളകി വീഴാറായ ടയറുമായി സ്കൂൾ ബസിന്റെ അപകട യാത്ര; വാഹനം പിടിച്ചെടുത്ത് എംവിഡി

കൊല്ലം ഏനാത്ത് പ്രവർത്തിക്കുന്ന മൗണ്ട് കാർമൽ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്

Update: 2025-09-18 11:52 GMT

കൊല്ലം: കൊല്ലത്ത് കൊട്ടാരക്കര കലയപുരത്ത് ഇളകിവീഴാറായ ടയറുമായി സ്കൂൾ ബസിന്റെ അപകട യാത്ര. മോട്ടോർ വാഹന വകുപ്പ് സേഫ്റ്റി വളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. 

ഏനാത്ത് പ്രവർത്തിക്കുന്ന മൗണ്ട് കാർമൽ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്. ബസിന്റെ മുൻ വശത്തെ ആക്സിൽ ഒടിഞ്ഞു 500 മീറ്ററോളം ഉരഞ്ഞ് നീങ്ങി. ബസിൽ 13 കുട്ടികൾ ഉണ്ടായിരുന്നു. മോട്ടോർ വാഹന വകുപ്പ് സേഫ്റ്റി വളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

ബസിന് വേണ്ട രീതിയിലുള്ള അറ്റകുറ്റപ്പണി ഇല്ലാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News