പാലക്കാട് ബി.ജെ.പി തോറ്റതിന് കാരണം വിഭാഗീയതയോ?

പാലക്കാട് ജില്ലയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിൽ ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു

Update: 2021-05-05 02:09 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട് ജില്ലയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിൽ ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു. എ ക്ലാസ് മണ്ഡലങ്ങളിലെ പരാജയത്തിന്‍റെ കാരണം വിഭാഗീയതയാണെന്നാണ് ഭൂരിഭാഗം പ്രവർത്തകരുടെയും വിമർശനം.

പാലക്കാട് സീറ്റിൽ ഇ.ശ്രീധരൻ വിജയിക്കുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടൽ. കർണ്ണാടകയിൽ നിന്നും വലിയെരു സംഘമെത്തി പ്രചരണം നടത്തിയിട്ടും , പ്രധാനമന്ത്രിയെ തന്നെ എത്തിച്ചിട്ടും നഗരസഭക്ക് പുറത്ത് യാതെരു നേട്ടവു ഉണ്ടാക്കാൻ ബി.ജെ.പിക്കായില്ല. സംഘടന സംവിധാനം മുഴുവനായും പാലക്കാട് കേന്ദ്രകരിച്ചതാണ് സി.കൃഷ്ണകുമാർ മലമ്പുഴയിൽ പരാജയപ്പെടാൻ കാരണമെന്ന് ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നു.

തൃത്താല, ഒറ്റപ്പാലം, പട്ടാമ്പി മണ്ഡലങ്ങളിൽ 2016നെ അപേക്ഷിച്ച് ഇത്തവണ വോട്ട് കുറഞ്ഞതും ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി 23096 വോട്ട് നേടിയ നെന്മാറയിൽ ഇത്തവണ ബി.ഡി. ജെ.എസാണ് മത്സരിച്ചത്. കഴിഞ്ഞ തവണത്തെ അപേചിച്ച് 6430 വോട്ടിന്‍റെ കുറവു ഉള്ളത് ബി.ഡി.ജെ.എസ് - ബി.ജെ.പി ഭിന്നതക്ക് കാരണമാകും.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News