വീണ്ടും മഴ; നാളെ മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Update: 2025-11-07 11:30 GMT
Image Source : pti
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസവും മഴ തുടരും.
ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.