ഹമാസിനെക്കാൾ വലിയ കുറ്റവാളി ഇസ്രായേൽ; പതിനായിരക്കണക്കിന് മുസ്‌ലിംകളെ കൊന്നിട്ട് ആരും അനങ്ങുന്നില്ല: ജി.സുധാകരൻ

ഒരു വള്ളം പോലുമില്ലാത്ത ഫലസ്തീനികളെ നേരിടാനാണ് യു.എസ് പടക്കപ്പൽ അയച്ചിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

Update: 2023-10-19 02:58 GMT

ആലപ്പുഴ: ഹമാസിനെക്കാൾ വലിയ കുറ്റവാളി ഇസ്രായേലെന്ന് സി.പി.എം നേതാവ് ജി.സുധാകരൻ. ഒരു പത്രവും മുഖപ്രസംഗമെഴുതിയില്ല. പതിനായിരക്കണക്കിന് മുസ്‌ലിംകളെ കൊന്നിട്ട് ആരും അനങ്ങുന്നില്ല. യു.എൻ അടക്കമുള്ള സംവിധാനങ്ങൾ എന്തിനാണ് ഉണ്ടാക്കിവെച്ചതെന്നും അദ്ദേഹം ചോദിച്ചു.

അമേരിക്കയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. ജോ ബൈഡൻ അവിടെപ്പോയത് ഇസ്രായേലിന് പിന്തുണ നൽകാനാണ്. ജോർദാൻ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ചർച്ച നടത്തുമെന്നാണ് ബൈഡൻ പറഞ്ഞത്. അവരെന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയോ? പിന്നെ എന്തിനാണ് അവരുമായി സംസാരിക്കുന്നത്? പതിനായിരക്കണക്കിന് സൈനികരെയാണ് യു.എസ് ഇസ്രായേലിലേക്ക് അയച്ചത്. അത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു.

Advertising
Advertising

നീണ്ടകാലത്തെ ചരിത്രം നോക്കാതെ ഫലസ്തീൻ പ്രശ്‌നത്തിൽ നിലപാട് സ്വീകരിക്കരുത്. ഒരു വള്ളം പോലുമില്ലാത്ത ഫലസ്തീനികളെ നേരിടാനാണ് യു.എസ് പടക്കപ്പൽ അയച്ചത്. ജൂതൻമാരിലെ തീവ്രവാദികളാണ് ഇസ്രായേലിൽ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News