രാഹുൽ പോയത് ചുവപ്പ് പോളോ കാറിലെന്ന് നിഗമനം

പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്

Update: 2025-12-01 05:14 GMT

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ പോയത് ചുവപ്പ് പോളോ കാറിലെന്ന് സംശയം. സ്ഥിരമായി കൂടെ ഇല്ലാത്ത പോളോ കാർ പാലക്കാട് എത്തിച്ചു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

കാർ സ്ഥിരമായി കൂടെയില്ലെന്നും ആരുടേതാണെന്ന് അറിയില്ലെന്നും സ്റ്റാഫ് അംഗങ്ങൾ മൊഴി നൽകിയെന്നാണ് സൂചന. കാർ സഞ്ചരിച്ച വഴികൾ കേന്ദ്രീകരിച്ച് ഇന്ന് അന്വേഷണം നടത്തും.

അതിനിടെ രാഹുൽ തിരുവനന്തപുരത്തെത്തിയെന്ന വിവരം പൊലീസ് തള്ളി. രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമെന്ന് വിലയിരുത്തൽ. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി നീക്കങ്ങൾ നടന്നതായും കണ്ടെത്തൽ. തൃശൂർ,പാലക്കാട്‌, കോയമ്പത്തൂർ ബാംഗ്ലൂർ എന്നിവടങ്ങളിൽ ഇന്ന് കൂടുതൽ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായും നിരീക്ഷണം നടത്തും. പ്രധാനമായും പാലക്കാട് കേന്ദ്രീകരിച്ചാണ് പരിശോധന. രാഹുൽ കൂടുതൽ യാത്ര ചെയ്യാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.

Advertising
Advertising

രാഹുലിന്‍റെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.

അതേസമയം യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ തന്നെ സംഭാഷണമെന്നാണ് പ്രാഥമിക പരിശോധന റിപ്പോർട്ട്. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ല. ഡബ്ബിങ് , എഐ സാധ്യതകളെ പൂർണമായും തള്ളിയാണ് പരിശോധന ഫലം. പബ്ലിക് ഡൊമൈനിൽ നിന്നാണ് രാഹുലിന്‍റെ ശബ്ദം ശേഖരിച്ചത്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News