രാഷ്ട്രീയക്കാർ രാജ്ഭവനിലെത്തി പ്രസംഗിക്കുന്നത് ശരിയല്ല; ഗുരുമൂർത്തിയുടെ പ്രസംഗത്തിൽ വിമർശനവുമായി സജി ചെറിയാൻ

നേതൃത്വം തീരുമാനം പറയുമെന്നും താൻ മാത്രം മറുപടി പറയേണ്ട വിഷയമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.

Update: 2025-05-23 10:40 GMT

തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രാജ്ഭവനിൽ പ്രസംഗിച്ചതിൽ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. രാഷ്ട്രീയക്കാർ രാജ്ഭവനിൽ എത്തി പ്രസംഗിക്കുന്നത് ശരിയല്ല.ഗുരൂമൂർത്തി രാജ്ഭവനിൽ പ്രസംഗിച്ചത് പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സജി ചെറിയാൻ പറഞ്ഞു.

എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കട്ടെ. സർക്കാർ എല്ലാവരും കൂടിയാലോചിച്ച് നേതൃത്വം തീരുമാനം പറയുമെന്നും താൻ മാത്രം മറുപടി പറയേണ്ട വിഷയമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.

നേരത്തെ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത് വന്നിരുന്നു. ഇരുവരും ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരാണ് എന്നായിരുന്നു സർക്കാർ പ്രതിഷേധം രേഖപ്പെടുത്താതിൽ സതീശന്റെ വിമർശനം.

ഓപറേഷൻ സിന്ദൂരിനെക്കുറിച്ചെന്ന പേരിലാണ് ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രാജ്ഭവനിൽ പ്രഭാഷണം നടത്തിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ അധ്യക്ഷനായി സംഘടിപ്പിച്ച പരിപാടിയിലാണ് ഗുരുമൂർത്തിയുടെ പ്രഭാഷണം.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News