ബന്ധുനിയമന വിവാദത്തില്‍ ജലീലിന് തിരിച്ചടി; ലോകായുക്ത വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിം കോടതി

ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി

Update: 2021-10-01 06:32 GMT

ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍മന്ത്രി കെ.ടി ജലീല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. ലോകായുക്ത ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതേതുടര്‍ന്ന് ജലീൽ ഹരജി പിൻവലിച്ചു. ബന്ധുവിനെ നിയമിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് കോടതി പറഞ്ഞു. ബന്ധു അല്ലെങ്കിൽ വാദങ്ങൾ പരിശോധിക്കാമായിരുന്നെന്നും കോടതി ലോകായുക്ത കണ്ടെത്തൽ ശരിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അപേക്ഷകൾ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജലീലിന്‍റെ ബന്ധു കെ.ടി അദീബിനെ ജനറൽ മാനേജറായി നിയമിച്ചത് തെറ്റാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിൽ മാറ്റം വരുത്തിയെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീലിന് അർഹത ഇല്ലെന്നുമായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഇത് ചോദ്യം ചെയ്ത് ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. ഈ നടപടിക്കെതിരെയാണ് ജലീൽ സുപ്രീം കോടതിയെ സമീപിച്ചത്. തന്‍റെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് ലോകായുക്ത തീരുമാനമെടുത്തതെന്നായിരുന്നു ഹരജിയിലെ ആരോപണം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News