ഏക സിവിൽ കോഡ് വിഷയത്തിൽ കേരളത്തിലുണ്ടായ വിവാദം നിരാശാജനകമെന്ന് ജമാഅത്തെ ഇസ്‌ലാമി

സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന് വിള്ളൽ വീഴ്ത്തുന്ന പ്രവൃത്തി ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ

Update: 2023-07-12 09:59 GMT
Editor : rishad | By : Web Desk

കണ്ണൂര്‍: ഏക സിവിൽ കോഡ് വിഷയത്തിൽ കേരളത്തിലുണ്ടായ വിവാദം നിരാശാജനകമെന്ന് ജമാഅത്തെ ഇസ്‍ലാമി. കേരളത്തിലെ വിവാദം ദേശീയ തലത്തിൽ നടക്കുന്ന യോജിച്ച നീക്കങ്ങളുടെ നിറംകെടുത്തുന്നു. സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന് വിള്ളൽ വീഴ്ത്തുന്ന പ്രവൃത്തി ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.

'ഏകസിവിൽ കോഡ് ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേയോ സമുദായത്തിന്റേയോ പ്രശ്‌നമല്ല. രാജ്യത്ത് നിലനിൽക്കുന്ന ബഹുസ്വര മൂല്യങ്ങളുമായി ബന്ധപ്പെട്ട അപകടകരമായ നീക്കമാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഏകസിവിൽ കോഡിൽ നിന്ന് ക്രൈസ്തവ ഗോത്ര വിഭാഗങ്ങളെ മാറ്റിനിർത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്. അതോട് കൂടി തന്നെ വ്യക്തമാണ് എന്താണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന്. സമൂഹത്തിനകത്ത് വിഭാഗീയത സൃഷ്ടിക്കാനും 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുമുള്ള നീക്കമാണിതെന്നും മുജീബ് റഹ്മാൻ കൂട്ടിച്ചേര്‍ത്തു.

watch video

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News