ലക്ഷ്യം വച്ചത് എസ്.എഫ്.ഐ ഓഫീസ്; മുന്നിലെ ദേശാഭിമാനി ഓഫീസിലേക്ക് കല്ല് പോയത് സ്വാഭാവികം- ജഷീർ പള്ളിവയൽ

വയനാട്ടിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ചതിൽ പ്രതിയാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ജഷീർ

Update: 2022-06-27 06:57 GMT
Editor : Nidhin | By : Web Desk

വയനാട്ടിൽ ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ പ്രതികരണവുമായി രംഗത്ത്.

താൻ ലക്ഷ്യം വച്ചത് എസ്.എഫ്.ഐയുടെ ഓഫീസായിരുന്നെന്നും എന്നാൽ ദേശാഭിമാനി ഓഫീസ് കണ്ടപ്പോൾ അവിടേക്കും ലക്ഷ്യം വച്ചത് സ്വാഭാവികം എന്നാണ് ജഷീർ പറഞ്ഞത്.

' കല്ലിന്റെ ലക്ഷ്യം ഇതിനു പിന്നിലെ SFI കഞ്ചാവ് ഓഫീസിലേക്കായിരിന്നു.

പക്ഷെ ദേശത്തിനു അപമാനമായ ദേശാപമാനി ഓഫീസ് മുന്നിൽ കണ്ടപ്പോൾ

അവിടേക്കും ലക്ഷ്യം പിടിച്ചത് സ്വാഭാവികം.' - ജഷീർ പറഞ്ഞു. വിഷയത്തിൽ താൻ അപലപിക്കുന്നതായും എന്നാൽ എസ്.എഫ്.ഐ ഓഫീസ് ആക്രമിക്കാൻ ശ്രമിച്ചു എന്നതിൽ ഉറച്ചുനിൽക്കുന്നതായും ജഷീർ വ്യക്തമാക്കി.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കല്ലിന്റെ ലക്ഷ്യം ഇതിനു പിന്നിലെ SFI കഞ്ചാവ് ഓഫീസിലേക്കായിരിന്നു.!!

പക്ഷെ ദേശത്തിനു അപമാനമായ ദേശാപമാനി ഓഫീസ് മുന്നിൽ കണ്ടപ്പോൾ

അവിടേക്കും ലക്ഷ്യം പിടിച്ചത് സ്വാഭാവികം.!! അപലപിക്കുന്നു... പക്ഷെ ലക്ഷ്യം പിന്മാറില്ല.!!

ഈ മാസം 25 ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടയിലാണ് ദേശാഭിമാനി ഓഫീസ് ആക്രമിക്കപ്പെട്ടത്. കേസിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും പ്രതിയാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News