തെളിഞ്ഞ ആകാശം, തെളിഞ്ഞ മനസ്, പോളിങ് ശതമാനം ഉയരുന്നത് ഇടതുമുന്നണിയുടെ വിജയസാധ്യത കൂട്ടും: ജോ ജോസഫ്

തെരഞ്ഞെടുപ്പിന്‍റെ ആദ്യദിവസം മുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നു

Update: 2022-05-31 02:57 GMT

കൊച്ചി: നൂറു ശതമാനം വിജയപ്രതീക്ഷയാണുള്ളത് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. തെരഞ്ഞെടുപ്പിന്‍റെ ആദ്യദിവസം മുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നു. അത് ഓരോ ദിവസവും കൂടിവരികയായിരുന്നു. ഇന്ന് പൂര്‍ണ തൃപ്തിയോടെയാണ് വോട്ട് ചെയ്യാനെത്തിയതെന്നും ജോ ജോസഫ് പ്രതികരിച്ചു. പടമുകൾ സ്കൂളില്‍ ഭാര്യ ഡോ.ദയാ പാസ്കലിനൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ജോയുടെ പ്രതികരണം.

ധാരാളം ആളുകള്‍ രാവിലെ തന്നെ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയിട്ടുണ്ട്. യാതൊരു സംശയവുമില്ല. ഇടതുമുന്നണി അട്ടിമറി വിജയം നേടിയിരിക്കും. പോളിങ് ശതമാനം ഉയരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ പല ബൂത്തുകളിലും നീണ്ട ക്യൂവാണ്. ഇത് ഇടതുമുന്നണിയുടെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. തെളിഞ്ഞ ആകാശമാണ് ഇന്ന്. അതുപോലെ മനസും തെളിഞ്ഞിരിക്കുന്നു. ശുഭപ്രതീക്ഷയാണ് ഉള്ളത്. ചിട്ടയായ പ്രവര്‍ത്തനമാണ് ഇത്തവണ നടന്നിരുന്നത്. അതുകൊണ്ട് എല്‍.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും ജോ ജോസഫ് പറഞ്ഞു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News