വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; എസ്ഐ അറസ്റ്റിൽ
കോട്ടയം വെസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്
Update: 2025-02-26 14:17 GMT
കോട്ടയം: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ എസ്ഐ അറസ്റ്റിൽ. തോപ്പുംപടി സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സി.പി സജയൻ ആണ് അറസ്റ്റിലായത്. കോട്ടയം വെസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. മുഖ്യപ്രതി മല്ലപ്പള്ളി സ്വദേശി പ്രീതിയും പിടിയിലായി. കോട്ടയത്തെ ക്യാൻ അഷ്വർ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കർണാടകയിലെ കുടകിൽ നിന്നാണ് പ്രതികൾ പിടിയിലായത്. സജയൻ നിലവിൽ സസ്‌പെൻഷനിലാണ്.