'ഫാസിസത്തെ നേരിടാൻ വന്ന കുഞ്ഞാപ്പ മോദിയുടെ അനുഗ്രഹം വാങ്ങി തിരിച്ചു പോയി': ജോൺ ബ്രിട്ടാസ്
ലീഗുകാർ തനിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് തരേണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു
ന്യൂഡൽഹി: മുസ്‌ലിം ലീഗിനെയും പി. കെ കുഞ്ഞാലിക്കുട്ടിയെയും പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി. ഫാസിസത്തെ നേരിടാൻ വന്ന കുഞ്ഞാപ്പ മോദിയുടെ അനുഗ്രഹം വാങ്ങി തിരിച്ചു പോയി. ലീഗുകാർ തനിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് തരേണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.
രാജസ്ഥാനിൽ പിഎം ശ്രീക്ക് മധ്യസ്ഥനായത് കെസി വേണുഗോപാലാണ്. കെ. സി വേണുഗോപാലിൻ്റെ അനുഗ്രഹത്തോടെ ആണ് തരൂർ ലേഖനങ്ങൾ എഴുതുന്നത്. കേരളം എൻഇപി നടക്കാം എന്ന് സമ്മതിച്ചോ എന്ന് തനിക്കറിയില്ല. അക്കാര്യം വി. ശിവൻകുട്ടിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ. സി വേണുഗോപാൽ ആർഎസ്എസിന് കുഴലൂതുകയാണ്. എസ്എസ്കെ ഫണ്ട് കിട്ടാൻ താൻ ഇടപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. ധർമേന്ദ്ര പ്രധാൻ സഭയെ തെറ്റിദ്ധരിപ്പിച്ചോ എന്നതിന് അദ്ദേഹം മറുപടി പറഞ്ഞില്ല. അവകാശലംഘന നോട്ടീസ് നൽകുമോ എന്നതിനും ഉത്തരമില്ല. പിഎം ശ്രീയുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. കേരളത്തിന് തടഞ്ഞുവെച്ച ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി മന്ത്രി ശിവന്‍കുട്ടിയുമായോടൊത്ത് കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
'നിരവധി തവണ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയോടൊത്ത് ഞാന്‍ കേന്ദ്രമന്ത്രിയെ കണ്ടിട്ടുണ്ട്. കേരളത്തിന് തടഞ്ഞുവെച്ച ഫണ്ടുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.'
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതൊന്നും അതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.