ജോമോൻ രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ച: ഷാഫി പറമ്പിൽ എം.എല്‍.എ

'ചികിത്സക്ക് വിട്ട ജോമോനെ നിരീക്ഷിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി'

Update: 2022-10-08 07:01 GMT
Editor : Lissy P | By : Web Desk

പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് ശേഷം ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ.

'ജോമോൻ പോലീസ് കസ്റ്റഡിയിലാണെന്നാണ് അപകടത്തിനു പിന്നാലെ പോലീസിൽനിന്ന് വിവരം ലഭിച്ചത്.അപകടത്തിന് ശേഷം, സംഭവസ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തവേ മാധ്യമങ്ങളും നാട്ടുകാരും ഡ്രൈവറെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഇയാൾ സ്റ്റേഷനിൽ ഹാജരായി തുടര്‍ന്ന് ചികിത്സക്ക് ആശുപത്രിയിലേക്ക് അയച്ചു എന്നാണ് എന്നോട് പറഞ്ഞത്. പൊലീസ് അപ്പോഴും പറഞ്ഞത്'. പിന്നീട് ഇയാള്‍ ഡ്രൈവറല്ലെന്നും ടൂര്‍ മാനേജരാണെന്നും പറഞ്ഞതായും എം.എല്‍.എ പറഞ്ഞു.

Advertising
Advertising

'ചികിത്സക്ക് വിട്ട ജോമോനെ നിരീക്ഷിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച വന്നു. ഇതാണ് ജോമോന് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.താനാണ് വണ്ടിയോടിച്ചതെന്ന് ജോമോൻ തന്നെ പറഞ്ഞിട്ടും പൊലീസിൻറെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായി'. ചികിത്സയ്ക്ക് വിടുമ്പോഴെങ്കിലും പൊലീസിൻറെ നിരീക്ഷണം വേണമായിരുന്നെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News