തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനെതിരെ വിമർശനവുമായി കേരള കോൺ​ഗ്രസ് (എം)

പലയിടത്തും സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്തെന്ന് ജോസ് കെ.മാണി

Update: 2026-05-09 13:30 GMT

കോട്ടയം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനെതിരെ വിമർശനവുമായി കേരള കോൺ​ഗ്രസ് (എം). തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണം സിപിഎമ്മാണെന്ന് കേരളാ കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിമർശനം. പലയിടത്തും സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്തെന്ന് ജോസ് കെ.മാണി തുറന്നടിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും സ്റ്റിയറിങ് കമ്മിറ്റി യോ​ഗത്തിൽ ഉയർന്നു. മുന്നണി മാറ്റത്തിനുള്ള അവസരം കളഞ്ഞുകുളിച്ചെന്ന് റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും ഉന്നമിട്ടും അംഗങ്ങൾ വിമർശനമുന്നയിച്ചു.

Advertising
Advertising

ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടേയും പ്രതികരണങ്ങൾ ജനങ്ങളുടെ കടുത്ത അതൃപ്തിക്ക് കാരണമായെന്നും വിമർശനം ഉയ‍ർന്നു. പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ ഭൂരിഭാഗം അംഗങ്ങളും എതിർപ്പ് അറിയിച്ചു. ആ‍ർഎസ്എസ്-എൽഡിഎഫ് ബന്ധമെന്ന യുഡിഎഫ് പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ അകറ്റി. അതേസമയം,മുന്നണി മാറ്റ സാധ്യത ജോസ് കെ. മാണി തള്ളി.

തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് ശക്തമായി തിരിച്ചു വരണമെന്നായിരുന്നു അംഗങ്ങളുടെ പൊതുവികാരം. ജില്ലാതല യോഗങ്ങൾ ചേർന്ന് പരാജയ കാരണങ്ങൾ പരിശോധിക്കുവാനും യോഗം തീരുമാനിച്ചു എന്നും ജോസ് കെ.മാണി യോ​ഗശേഷം പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News