സിദ്ധാർഥന്റെ മരണം റിട്ട: ഹൈക്കോടതി ജഡ്ജി അന്വേഷിക്കും; ഉത്തരവിട്ട് ഗവർണർ

അന്വേഷണത്തിൻെ ചെലവ് സർവകലാശാല വഹിക്കണം

Update: 2024-03-28 17:15 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ. റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് എ ഹരിപ്രസാദ് അന്വേഷണത്തിന് നേതൃത്വം നൽകും. സർവകലാശാല അധികൃതർക്ക് വന്നിട്ടുള്ള വീഴ്ചകൾ പരിശോധിക്കുകയും, സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നിരീക്ഷിക്കുകയുമാണ് അന്വേഷണലക്ഷ്യം.

അന്വേഷണത്തിന് ആവശ്യമായ സഹായങ്ങൾ വൈസ് ചാൻസലർ ചെയ്തു നൽകുകയും, അന്വേഷണത്തിന്റെ ചെലവ് സർവകലാശാല വഹിക്കുകയും വേണം. മൂന്നുമാസത്തിനകമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. റിട്ട: ഡി.വൈ.എസ്.പി കുഞ്ഞൻ വി.ജി കമ്മീഷനെ സഹായിക്കും.

കഴിഞ്ഞ ദിവസമാണ് സിദ്ധാർഥൻറെ മരണത്തിലെ രേഖകൾ സംസ്ഥാനം സി.ബി.ഐക്ക് നേരിട്ട് കൈമാറിയത്. സ്‌പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ്. ശ്രീകാന്ത് ഡൽഹിയിലെത്തിയാണ് രേഖകൾ കൈമാറിയത്. ഇന്നലെ മെയിൽ വഴിയും രേഖകൾ കൈമാറിയിരുന്നു.

സിദ്ധാർഥൻ കേസിലെ പ്രൊഫോമ റിപ്പോർട്ട് വൈകിയ സംഭവത്തിൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിലെ 3 ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് സസ്‌പെൻഡ് ചെയ്തത്. ആഭ്യന്തര എം സെക്ഷനിലെ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത് വി.കെ, സെക്ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.


Full View


Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News