ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറ്റിയിട്ടില്ല ജൂലിയസ് നികിതാസ്
പൊലീസിന്റെ ഈഗോയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു
Update: 2024-02-07 06:51 GMT
കോഴിക്കോട്: പൊലീസിന്റെ ഈഗോയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസ്. ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറ്റിയിട്ടില്ല.
സംഘ പരിവാർ അനുകൂലികളായ പോലീസുകാരൻ തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നും ജൂലിയസ് നികിതാസ് മീഡിയവണിനോട് പറഞ്ഞു.സംഘപരിവാറുകാർ അനുകൂലിയായ പോലാസുകാരൻ തന്നെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് കോഴിക്കോട് മെഫ്യുസൽ ബസ് സ്റ്റാന്റിനു സമീപത്ത് വെച്ച് ഗോവ ഗവറ്ണ്ണറുടെ വാഹന വ്യൂഹത്തിനു നേരെ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന് ജൂലിയസ് നികിതാസ് കാറിടിച്ചു കയറ്റിയതായി പരാതി ഉയർന്നത്.സംഭവത്തില് അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയിരുന്നു