ഫേസ് ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടി; കാരണം വ്യക്തമാക്കണമെന്ന് കെ സി ജോസഫ്

'കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് ലംഘിച്ചു എന്ന് പറഞ്ഞാല്‍ പോരാ. എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ'

Update: 2021-07-15 06:02 GMT

ഫേസ് ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. എന്തുകൊണ്ട് തന്‍റെ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തെന്ന് ഫേസ് ബുക്ക് വ്യക്തമാക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കെ സി ജോസഫ് ഇക്കാര്യം അറിയിച്ചത്.

'കെസിജോസഫ്99 എന്ന എന്‍റെ അക്കൗണ്ട് എന്തുകൊണ്ട് ഡീആക്റ്റിവേറ്റ് ചെയ്തെന്ന് പറയാന്‍ ഞാന്‍ ഫേസ് ബുക്കിനോട് അഭ്യര്‍ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് ലംഘിച്ചു എന്ന് പറഞ്ഞാല്‍ പോരാ. എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ'- എന്നാണ് കെ സി ജോസഫ് ട്വീറ്റ് ചെയ്തത്. 

Advertising
Advertising




Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News