നടിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് മുരളീധരന്‍

പരാതിക്ക് പിന്നിൽ യു.ഡി.എഫ് ആണെന്ന് പറഞ്ഞാൽ പിണറായിക്ക് പണി കിട്ടണമെന്ന് വിചാരിക്കുന്ന എൽ.ഡി.എഫ് നേതാക്കളാണെന്ന് ഞങ്ങളും ആരോപിക്കുമെന്നും മുരളീധരൻ പറഞ്ഞു

Update: 2022-05-25 05:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

നടിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ.മുരളീധരൻ. നടിയുടെ പരാതിക്ക് പിന്നിൽ യു.ഡി.എഫിന് ഒരു പങ്കുമില്ല. പരാതിക്ക് പിന്നിൽ യു.ഡി.എഫ് ആണെന്ന് പറഞ്ഞാൽ പിണറായിക്ക് പണി കിട്ടണമെന്ന് വിചാരിക്കുന്ന എൽ.ഡി.എഫ് നേതാക്കളാണെന്ന് ഞങ്ങളും ആരോപിക്കുമെന്നും മുരളീധരൻ പറഞ്ഞു.

നടിക്ക് നീതി ലഭിക്കണം. കോടതിയുടെ തീരുമാനത്തിന് ശേഷം തീരുമാനമെടുക്കും. വിഷയം പർവതീകരിക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി കോടതിയെ സമീപിച്ചത്. എം.എം മണിക്ക് സ്ത്രീകളെ അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലാണ് ഭൂരുഹത. തെറ്റായ നടിപടി ജനങ്ങൾ മനസിലാക്കും. സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങളിൽ സർക്കാർ വെള്ളം ചേർക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News