'ശബ്ദരേഖകൾ പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടി,ഉചിതമായ തീരുമാനം പാർട്ടി ഉടനെടുക്കും'; രാഹുലിനെ തള്ളി കെ.മുരളീധരനും

മുൻ ധാരണകൾ വേണ്ടെന്നും ആർക്ക് എന്ത് രോഗമാണെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും മുരളീധരൻ ചോദിച്ചു

Update: 2025-08-24 07:10 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ശബ്ദരേഖ പുറത്തുവന്നതോടെ കാര്യത്തിന്റെ ഗൗരവം വർധിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ.  മുരളീധരൻ. പാർട്ടി ഈ വിഷയം ഗൗരവത്തിൽ കാണുന്നുണ്ട്. മുൻ ധാരണകൾ വേണ്ടെന്നും ആർക്ക് എന്ത് രോഗമാണെന്ന് എങ്ങനെ പറയാൻ പറ്റുമെന്നും മുരളീധരൻ ചോദിച്ചു. ചെറുപ്പക്കാർ നിയമസഭയിൽ വരണമെന്നായിരുന്നു പാർട്ടിയുടെ തീരുമാനം.അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

'പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടാകുമ്പോൾ സാഹചര്യത്തിനനുസരിച്ച് കൈകാര്യം ചെയ്യും. എം എൽ എ സ്ഥാനം രാജിവയ്ക്കുന്നത് പാർട്ടി തീരുമാനിക്കും. എന്നാൽ കഴിഞ്ഞ ദിവസം വന്ന ശബ്ദരേഖ ഗൗരവം വർധിപ്പിച്ചു. ഉചിതമായ തീരുമാനം പാർട്ടി തീരുമാനിക്കും. കുറ്റാരോപിതരെ പാര്‍ട്ടി സംരക്ഷിക്കില്ല.ശബ്ദ രേഖയുടെ ആധികാരികത പരിശോധിക്കണം. പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടയിലുള്ള പരാതികളൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളാണ്'.  കെ. മുരളീധരൻ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News