കെ റെയിൽ വിഷയത്തിൽ തരൂരിന് പാളിച്ച പറ്റിയെന്ന് കെ.മുരളീധരൻ

മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്

Update: 2021-12-20 05:40 GMT

കെ റെയിൽ വിഷയത്തിൽ ശശി തരൂരിന് പാളിച്ച പറ്റിയെന്ന് കെ.മുരളീധരൻ എം.പി. മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്. യു.ഡി.എഫ് വസ്തുത പഠന സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.

കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പുവച്ചിരുന്നില്ല. മാത്രമല്ല ഈയിടെ നടന്ന ലുലു മാൾ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയിരുന്നു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നായിരുന്നു തരൂരിന്‍റെ പരാമര്‍ശം.

അതേസമയം മലപ്പുറം ജില്ലയിലെ കെ- റെയിൽ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടി. ജീവനക്കാരെ അകത്ത് കയറാൻ അനുവദിക്കാതെ യൂത്ത് ലീഗ് പ്രവർത്തകർ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്ന് മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കാൻ ഇരിക്കുകയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News