തൃശൂരിലും വോട്ട്കൊള്ള: ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ചേർത്ത വോട്ടുകളാണ് ജനവിധി അട്ടിമറിച്ചതെന്ന് കെ.മുരളീധരൻ

'തൃശൂര്‍ വോട്ടുകൊള്ള'യുമായി ബന്ധപ്പെട്ട മീഡിയവണിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്‍.

Update: 2025-08-11 04:14 GMT
Editor : rishad | By : Web Desk

തൃശൂര്‍: ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ചേർത്ത വോട്ടുകളാണ് ജനവിധി അട്ടിമറിച്ചതെന്ന് കെ.മുരളീധരൻ.

'തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കലക്ടറെ അറിയിച്ചിരുന്നു. എന്നാൽ പരാതി അവഗണിച്ചെന്നും'- കെ. മുരളീധരന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ 'തൃശൂര്‍ വോട്ടുകൊള്ള'യുമായി ബന്ധപ്പെട്ട മീഡിയവണിന്റെ  വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായിരുന്ന കെ. മുരളീധരന്‍. 

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ തെളിവുകളാണ് മീഡിയവണ്‍ പുറത്തുവിട്ടത്. പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റിൽ ക്രമക്കേടിലൂടെ ചേർത്തത് ഒമ്പത് വോട്ടുകളാണ്. ഈ വോട്ടുകൾ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിൽ താമസിക്കുന്ന പ്രസന്ന അശോകൻ മീഡിയവണിനോട് പറഞ്ഞു. വീട്ടിൽ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേർത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News