'യോഗി ആദിത്യനാഥിനെക്കാൾ ആർഎസ്എസിന് വിശ്വാസം പിണറായിയെ': കെ. മുരളീധരന്‍

പൊലീസ് നൽകിയ റിപ്പോർട്ടിൽ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു

Update: 2024-09-23 06:48 GMT

തൃശൂര്‍: യോഗി ആദിത്യനാഥിനെക്കാൾ ആർഎസ്എസിന് വിശ്വാസം പിണറായി വിജയനെയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പൂരം കലക്കി സുരേഷ് ഗോപിയെ ഡൽഹിക്ക്  അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പൊലീസ് നൽകിയ റിപ്പോർട്ടിൽ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു.

എം.ആർ അജിത് കുമാറും പി.ശശിയും പിണറായി വിജയന്‍റെ കവചകുണ്ഡലങ്ങളാണ്. അൻവർ അല്ല ബിനോയ് വിശ്വം ഉറഞ്ഞുതുള്ളിയാലും പിണറായി അത് ഊരി വക്കില്ല. അതു ഊരിയാൽ പിണറായി രാജ്ഭവനിൽ പോയി രാജിവച്ചാൽ മതി.അടുത്ത തവണ തലശേരി സ്ഥാനാർഥിയാണ് ശശി, നിങ്ങൾ എഴുതി വച്ചോ. പൂരം കലക്കിയെ പുറത്താക്കുക എന്നതാണ് അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ അജണ്ട. ആർഎസ്എസ് ഏജന്‍റ് പിണറായിയെ താഴെയിറക്കുക. ഭരണപരാജയങ്ങൾ ഉണ്ടെങ്കിലും മൊത്തത്തിൽ ചുരുക്കി ഇങ്ങനെ പറയാം.

Advertising
Advertising

തൃശൂർ പൂരം കലക്കൽ റിപ്പോർട്ട് സമർപ്പിച്ചത് പൂരം കലക്കിയ ആൾ തന്നെയാണ്. അതിനെപ്പറ്റി ജനയുഗം വ്യക്തമായി എഴുതിയിട്ടുണ്ട് . തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും ചേർന്ന് പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യം. കെപിസിസിയുടെ റിപ്പോർട്ടിനെപ്പറ്റി കെ. സുധാകരനോട് ചോദിക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News