എത്ര ലഘുലേഖ ഇറക്കിയാലും അപകടം ജനങ്ങൾ തിരിച്ചറിയും; കെ റെയിൽ വിരുദ്ധ ജനകീയ സമിതി

ഇരകൾക്കൊപ്പം പൊതുസമൂഹവും പദ്ധതിക്കെതിരാണ്

Update: 2022-01-13 03:34 GMT
Editor : ലിസി. പി | By : Web Desk

കെ. റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഇറക്കുന്ന ലഘുലേഖക്കെതിരെ കെ റെയിൽ വിരുദ്ധ ജനകീയ സമിതി.എത്ര ലഘുലേഖ ഇറക്കിയാലും കെറെയിലിന്റെ അപകടം ജനങ്ങൾ തിരിച്ചറിയുമെന്ന് ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു. വലിയ പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴാണ് സർക്കാർ ബോധവത്കരണവുമായി ഇറങ്ങിയത്.

ഇരകൾക്കൊപ്പം പൊതുസമൂഹവും പദ്ധതിക്കെതിരാണെന്നും രാജീവൻ മീഡിയവണിനോട് പറഞ്ഞു. സമരസമയത്ത് വിവരാവകാശ കിട്ടിയ മറുപടിയിൽ ഇതു കേരളത്തിന് അനുയോജ്യമല്ല എന്നായിരുന്നു മറുപടി.അന്ന് ഒരു മറുപടിയും സർക്കാർ തന്നില്ല. ഇതിനെതിരെ ഇന്ത്യയിലെ മുൻനിരയിലെ വിദഗ്ധരെല്ലാം വന്നിരിക്കുകയാണ്. സർക്കാറിന്റെ ചെലവിൽ ലഘുലേഖ ഇറക്കിയെങ്കിൽ അത് വെറുതെയാണ്. കോടി കണക്കിന് രൂപ പൊതുഖജനാവിൽ നിന്ന് ധൂർത്തടിക്കുകയാണ്. മുഖ്യമന്ത്രി എന്തു പ്രചാരണം നടത്തിയാലും ജനങ്ങൾക്ക് സത്യം മനസിലായിട്ടുണ്ട്. എത്ര ലഘുലേഖ ഇറക്കിയാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News