തിരുവിതാംകൂർ ദേവസ്വം ബോർഡ്: മുൻ മന്ത്രി കെ.രാജു സിപിഐ പ്രതിനിധിയാകും

വിളപ്പിൽ രാധാകൃഷ്ണനെ അംഗമാക്കാനായിരുന്നു സിപിഐ ആദ്യം തീരുമാനിച്ചിരുന്നത്

Update: 2025-11-09 06:52 GMT

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ മന്ത്രി കെ.രാജു സിപിഐ പ്രതിനിധിയാകും. വിളപ്പിൽ രാധാകൃഷ്ണനെ അംഗമാക്കാനായിരുന്നു സിപിഐ ആദ്യം തീരുമാനിച്ചിരുന്നത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻമന്ത്രിയുമാണ് കെ.രാജു.

ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ. ജയകുമാറിനെ കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു. സാമുദായിക സാഹചര്യം പരി​ഗണിച്ച് വിളപ്പിൽ രാധാകൃഷ്ണനെ മാറ്റണം എന്ന് സിപിഎം നിർദേശിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഇതോട് കൂടിയാണ് കെ.രാജുവിനെ തിരഞ്ഞെടുത്തത്.

Advertising
Advertising

മുൻ ദേവസ്വം സ്പെഷ്യൽ കമ്മീഷണർ കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാക്കാൻ തീരുമാനിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയകുമാറിനെ പ്രസിഡൻ്റാക്കാൻ ആലോചന നടന്നത്. 


Full View

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News