കെ.ശങ്കരനാരായണന് നാടിന്‍റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്നു വൈകിട്ട് തൃശൂരില്‍

പാലക്കാട് ശേഖരീപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം തൃശൂർ പൈക്കുളത്ത് വൈകിട്ട് 5.30ന് നടക്കും

Update: 2022-04-25 01:16 GMT

തൃശൂര്‍: ഇന്നലെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ഗവർണറുമായ കെ.ശങ്കരനാരായണന്‍റെ സംസ്കാരം ഇന്നു നടക്കും. പാലക്കാട് ശേഖരീപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം തൃശൂർ പൈക്കുളത്ത് വൈകിട്ട് 5.30ന് നടക്കും.

ഞായറാഴ്ച രാത്രി 9 മണിയോടു കൂടിയായിരുന്നു അന്ത്യം. 90 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഒരു വർഷം മുൻപാണ് പക്ഷാഘാതം വന്നത്. അതിന് ശേഷം മാസങ്ങളോളം കിടപ്പിലായി. പിന്നീട് ചില പരിപാടികൾക്ക് പോയിരുന്നെങ്കിലും എഴുന്നേറ്റ് നടക്കുന്നതിന് കഴിഞ്ഞിരുന്നില്ല. മരണ സമയത്ത് വീട്ടുകാരും കോൺഗ്രസ് നേതാക്കളും അടുത്തുണ്ടായിരുന്നു. വീട്ടിലും ഡി.സി.സി. ഓഫീസിലുമായി പൊതുദർശനം നടക്കുമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി അറിയിച്ചു.

പ്രധാന നേതാക്കളും ജനപ്രതിനിധികളുമെല്ലാം അന്തിമോപചാരമർപ്പിക്കാൻ പാലക്കാട് എത്തും. ശങ്കരനാരായണന്‍റെ അമ്മയുടെ തറവാട് വീടായ  പൈക്കുളത്താണ് സംസ്കാരം നടക്കുക. മുൻ ഗവർണറും മന്ത്രിയുമായതിനാൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News