മതനിരപേക്ഷതയുടെ വക്താവ്; കാതോലിക്ക ബാവയെ അനുസ്മരിച്ച് കെ.സുധാകരന്‍

നാട്യങ്ങളില്ലാത്ത ലളിതമായ ജീവിതശൈലി ആയിരുന്നു അദ്ദേഹത്തിന്‍റേത്

Update: 2021-07-12 02:26 GMT

ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേർപാടിലൂടെ വിശ്വാസത്തിനും വിശ്വാസികൾക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ.

മതനിരപേക്ഷതയുടെ വക്താവായിരുന്ന ബാവ ആലംബഹീനരേയും പാവപ്പെട്ടവരെയും സംരക്ഷിക്കുകയും അവർക്കുവേണ്ടി കാരുണ്യ പദ്ധതികൾ നടപ്പാക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു. നാട്യങ്ങളില്ലാത്ത ലളിതമായ ജീവിതശൈലി ആയിരുന്നു അദ്ദേഹത്തിന്‍റേത്. ഇടവക ഭരണത്തിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകി സമത്വം എന്ന ആശയം നടപ്പാക്കി എന്നതാണ് അദ്ദേഹത്തിന്‍റെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം.അദ്ദേഹത്തിന്‍റെ ദേഹ വിയോഗത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനവും വ്യക്തി പരമായി ഞാനും പങ്ക്‌ചേരുന്നു...സുധാകരന്‍ പറഞ്ഞു. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News