മോന്‍സണെതിരെ കെ.സുധാകരന്‍ മാനനഷ്ടത്തിന് പരാതി നല്‍കും

വ്യാജ ചികിത്സ നടത്തിയതിനും തന്‍റെ പേര് വലിച്ചിഴച്ചുവെന്ന് കാട്ടി മാനനഷ്ടത്തിനുമാണ് സുധാകരൻ പരാതി നൽകുന്നത്

Update: 2021-10-01 07:28 GMT

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ മാനനഷ്ടത്തിന് പരാതി കൊടുക്കും. വ്യാജ ചികിത്സ നടത്തിയതിനും തന്‍റെ പേര് വലിച്ചിഴച്ചുവെന്ന് കാട്ടി മാനനഷ്ടത്തിനുമാണ് സുധാകരൻ പരാതി നൽകുന്നത്.

കഴിഞ്ഞ ദിവസം മോന്‍സണെതിരെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മോന്‍സണ്‍ പെരുങ്കള്ളനാണെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മോൺസണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി 5 ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ല. പക്ഷേ അസുഖം ഭേദമായില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Advertising
Advertising

താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാമെന്നുമാണ് സുധാകരന്‍ പറഞ്ഞത്. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുകയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.

മോൻസൺ മാവുങ്കൽ വിവാദത്തിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News