സുന്ദരയ്ക്ക് കോഴ: സുരേന്ദ്രനെതിരായ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം

സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നായിരുന്നു മഞ്ചേശ്വരത്തെ ബി.എസ് പി സ്ഥാനാർഥി കെ. സുന്ദരയുടെ വെളിപ്പെടുത്തല്‍

Update: 2021-06-09 03:21 GMT
By : Web Desk

സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം മാത്രമാണ് നിലവിൽ കെ. സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്.

കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇന്നലെയാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന മഞ്ചേശ്വരത്തെ ബി.എസ് പി സ്ഥാനാർഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം. നിലവിൽ കെ. സുരേന്ദ്രനെതിരെ 171 b, e വകുപ്പുകളിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Advertising
Advertising

പണം നൽകുന്നതിന് മുൻപ് ബി.ജെ.പി. നേതാക്കൾ തന്നെ തടങ്കലിൽ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നം കെ.സുന്ദര ആരോപിക്കുന്നു. സുന്ദരയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം വീണ്ടും രേഖപ്പെടുത്തും കേസിൽ മറ്റ് വകുപ്പുകൾ കൂടി ചുമത്തണമോ എന്ന കാര്യം മൊഴി രേഖപ്പെടുത്തിയ ശേഷമാവും ക്രൈബ്രാഞ്ച് തീരുമാനിക്കുക. പണം കൈമാറുമ്പോൾ കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യം ചെയ്തതേക്കുമെന്നാണ് സൂചന. 

Full View


Tags:    

By - Web Desk

contributor

Similar News