'കൃഷ്ണദാസ് ഇതൊന്നും അറിയരുത്'; കെ.സുരേന്ദ്രന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

പണം നല്‍കുന്ന കാര്യം പി.കെ കൃഷ്ണദാസ് അറിയരുതെന്ന് കെ.സുരേന്ദ്രന്‍ പ്രസീത അഴിക്കോടിനോട് പറയുന്ന സംഭാഷണമാണ് പുറത്തു വന്നത്

Update: 2021-06-12 13:46 GMT

ബി.ജെ.പിയിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സി.കെ ജാനുവിന് പണം നല്‍കുന്ന കാര്യം പി.കെ കൃഷ്ണദാസ് അറിയരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രസീത അഴിക്കോടിനോട് പറയുന്ന സംഭാഷണമാണ് പുറത്തു വന്നത്. 

'എല്ലാം റെഡിയാക്കി ബാഗിൽ വെച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കുകയാണ്' എന്നും 'രാവിലെ ഒമ്പത് മണിയോടെ ഹോട്ടലിലെത്താമെന്നും' സുരേന്ദ്രൻ പറയുന്നുണ്ട്. എന്‍.ഡി.എ പ്രവേശത്തിന് മുന്നോടിയായി സി.കെ ജാനുവിന് പണം നല്‍കുന്നത് പാര്‍ട്ടിയിലെ എതിര്‍ വിഭാഗത്തിന്റെ നേതാവായ കൃഷ്ണദാസ് അറിയരുതെന്നാണ് കെ.സുരേന്ദ്രന്‍ പ്രസീതക്ക് മുന്നറിയിപ്പ് നല്‍കുന്നത്.web

Advertising
Advertising

കൃഷ്ണദാസ് അറിയില്ലെന്ന ഉറപ്പ് പ്രസീത നല്‍കുന്നുണ്ട്. ബി.ജെ.പിയിലെ ഗ്രൂപ്പിസം ഇത്തരം ചര്‍ച്ചകളില്‍ മറനീക്കി പുറത്തുവരാറുണ്ടെന്ന് പ്രസീത ശരിവെക്കുന്നു. പണം കൊണ്ടു നടക്കുന്നതിലെ ബുദ്ധിമുട്ട് സൂചിപ്പിക്കുന്ന ഭാഗങ്ങളും ശബ്ദരേഖയിലുണ്ട്. കുഴല്‍പണ ഇടപാടില്‍ പ്രതിഛായ നഷ്ടപ്പെട്ട കെ.സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തു വന്ന ശബ്ധരേഖ.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News