ബി.ജെ.പിയിൽ ചേരാതെ കെ. മുരളീധരൻ ഇനി നിയമസഭ കാണില്ല: കെ. സുരേന്ദ്രൻ

എയിംസ് പ്രഖ്യാപിക്കുന്നത് ബജറ്റിൽ അല്ല. എയിംസിന് ആവശ്യമായ സ്ഥലം ഇതുവരെ ഏറ്റെടുത്ത് കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Update: 2024-07-26 10:57 GMT

കോഴിക്കോട്: ബി.ജെ.പിയിൽ ചേരാതെ കെ. മുരളീധരൻ ഇനി നിയമസഭ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണ്. അദ്ദേഹം കരയിൽ പിടിച്ചിട്ട മീൻ പോലെ പിടക്കുകയാണ്. ബി.ജെ.പി അംഗത്വമെടുത്താൻ മാത്രമേ ഇനി മുരളീധരന് നിയമസഭയിൽ കാല് കുത്താൻ കഴിയൂ എന്നും സുരേന്ദ്രൻ പറഞ്ഞു.

വാസുകിയെ വിദേശ സഹകരണത്തിനുള്ള സെക്രട്ടറിയായി നിയമിച്ചത് തെറ്റാണെന്ന് താൻ നെരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പോൾ എന്നെ തെറി വിളിച്ചു. ഇപ്പോൾ വിദേശകാര്യ സെക്രട്ടറി തന്നെ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അഴിമതിയും സ്വർണക്കടത്തും ഒഫീഷ്യലാക്കാനാണ് ഈ നടപടിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertising
Advertising

എയിംസ് പ്രഖ്യാപിക്കുന്നത് ബജറ്റിൽ അല്ല. എയിംസിന് ആവശ്യമായ സ്ഥലം ഇതുവരെ ഏറ്റെടുത്ത് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിന് തന്നെ എയിംസ് എവിടെ വേണമെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News