ശാരീരിക അസ്വസ്ഥത; ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ. വിദ്യ

ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ നേരിട്ട് ഹാജരാവാൻ പൊലീസ് നിർദേശം നൽകിയിരുന്നു

Update: 2023-06-25 07:59 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം സർക്കാർ കോളജിൽ ജോലി നേടിയ കേസിൽ എസ്എഫ്‌ഐ മുന്‍ നേതാവായ കെ.വിദ്യ ഇന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ​ഹാജരാവില്ല. ഞായറാഴ്ച ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ നേരിട്ട് ഹാജരാവാൻ പൊലീസ് നിർദേശം നൽകിയിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വിദ്യ ഇമെയൽ വഴിയാണ് പൊലീസിനെ അറിയിച്ചത്.

മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളജിൽ അധ്യാപികയായെന്നാണ് കേസ്. കരിന്തളം ഗവ. കോളേജിൻ്റെ പരാതിയിൽ ഈ മാസം 8 ന് നീലേശ്വരം പൊലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് കരിന്തളം ഗവ. കോളേജിൽ പരിശോധന നടത്തി. പ്രിൻസിപ്പല്‍ ഇൻ ചാർജിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദ്യയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Advertising
Advertising

വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് സ്വന്തം ഫോണിൽ നിന്നാണ് നിർമ്മിച്ചതെന്ന് വിദ്യ സമ്മതിച്ചതായി അഗളി പൊലീസ് ഇന്നലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റിന്റെ അസൽ അട്ടപ്പാടി ചുരത്തിൽ കീറികളഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ നീലേശ്വരം പൊലീസ് പരിശോധിക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News