കാഫിർ സ്ക്രീൻ ഷോട്ട്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കരൻ ജാമ്യാപേക്ഷയുവമായി ജില്ല കോടതിയിലേക്ക്

കോഴിക്കോട് ജില്ല സെഷൻസ് കോടതിയിൽ ജിതിന്‍ ജാമ്യ ഹരജി ഫയൽ ചെയ്തു

Update: 2026-06-23 15:40 GMT

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്ക്കരൻ ജാമ്യാപേക്ഷയുമായി ജില്ല കോടതിയിലേക്ക്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നീക്കം. കോഴിക്കോട് ജില്ല സെഷൻസ് കോടതിയിൽ ജിതിന്‍ ജാമ്യ ഹർജി ഫയൽ ചെയ്തു. ജിതിന്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

ചൊവ്വാഴ്ചയാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. ജാമ്യം നൽകിയാൽ ശേഷിക്കുന്ന തെളിവുകൾ കൂടെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കാഫിർ സ്ക്രീൻഷോട്ടിന്റെ നിർമിതിക്ക് പിന്നിൽ ജിതിനാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

സ്ക്രീൻഷോട്ട് വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ച ജിതിൻ്റെ ഫോണിൽ നിന്നാണ് . തെളിവ് നശിപ്പിക്കുന്നതിനായി ഫോൺ റീസറ്റ് ചെയ്തിരുന്നു. ജിതിൻ്റെ ഫോൺ കൂടുതൽ ഫോറൻസിക്ക് പരിശോധന നടത്താനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. സ്ക്രീൻ ഷോട്ട് നിർമ്മാണത്തിന് പിന്നിൽ കൂടുതൽ ബുദ്ധികേന്ദ്രങ്ങൾ ഉണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News