കളമശേരി സ്‌ഫോടന കേസ്: പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം

Update: 2023-10-31 02:06 GMT

കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

യു.എ.പി.എയിലെ വിവിധ വകുപ്പുകളും കൊലപാതക കുറ്റവുമാണ് മാർട്ടിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രി ഏഴു മണിക്ക് അറസ്റ്റ് ചെയ്ത മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും തെളിവെടുപ്പടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണ സംഘം കടക്കുക.

Advertising
Advertising

നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകൾ അനുസരിച്ച് ഡൊമനിക് മാർട്ടിൻ മാത്രമാണ് പ്രതി. മാർട്ടിനെ കൂടാതെ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്‌ഫോടനത്തിൽ പരിക്കേറ്റ 21 പേരാണ് ജില്ലയിലെ 5 ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളജിലും മെഡിക്കൽ സെന്റർ, സൺറൈസ്, രാജഗിരി ആശുപത്രികളിലുമായി 16 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News