മാർട്ടിൻ തമ്മനത്ത് എത്തിയത് സ്‌പോക്കൺ ഇംഗ്ലീഷ് അധ്യാപകനായി; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഒരുമാസം മുമ്പ്‌

സ്ഫോടനം നടത്തിയത് ഡൊമിനിക് ആണെന്ന് അറിഞ്ഞതോടെ ഭാര്യ തന്നെ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു

Update: 2023-10-30 01:03 GMT

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി എറണാകുളം ചെലവന്നൂർ സ്വദേശി ഡൊമനിക്ക് മാർട്ടിൻ അഞ്ചര വർഷമായി തമ്മനത്ത് താമസം തുടങ്ങിയിട്ട്. സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായാണ് മാർട്ടിൻ ഇവിടെ എത്തുന്നത്.

നാട്ടുകാർക്കൊന്നും മാർട്ടിനെക്കുറിച്ച് മോശം അഭിപ്രായമില്ല. കൊറോണ പിടിപെട്ടതോടെ വിദേശത്തേക്ക് ജോലി തേടി പോയ മാർട്ടിൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.

തമ്മനത്തുകാർക്ക് ഡൊമനിക്ക് മാർട്ടിനെ കുറിച്ച് മോശമായി പറയാൻ ഒന്നുമില്ല. നല്ല അധ്യാപകൻ, നല്ല അയൽക്കാരൻ. മാർട്ടിന് വീട് വാടകക്ക് നല്‍കിയ ജലീലിനും നല്ല അഭിപ്രായമാണ്. ജലീലിന്റെ വീടിന്റെ രണ്ടാം നിലയിലാണ് മാർട്ടിന്റെ കുടുംബം താമസിക്കുന്നത്.

Advertising
Advertising

ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഡൊമനിക്കിന്റെ കുടുംബം. മകൻ യു.കെയിൽ പഠിക്കുന്നു. മകൾക്ക് എറണാകുളത്ത് ഐ.ടി കമ്പിനിയിൽ ജോലി. വിദേശത്തായിരുന്ന ഇയ്യാൾ മകളുടെ ചികിത്സക്കായാണ് നാട്ടിലെത്തിയത്. സ്ഫോടനം നടത്തിയത് ഡൊമിനിക് ആണെന്ന് അറിഞ്ഞതോടെ ഭാര്യ തന്നെ വിവരം നാട്ടുകാരെ അറിയിച്ചു. രാജ്യം ഞെട്ടിയ സ്ഫോടനത്തിന്റെ പിറകില്‍ തങ്ങളുടെ അയല്‍വാസിയാണെന്ന വിവരം തമ്മനത്തുകാർക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News