കളമശ്ശേരി സ്‌ഫോടനം: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയയാള്‍ പിടിയില്‍

പത്തനംതിട്ട സ്വദേശി റിവ ഫിലിപ്പ് ആണ് എറണാകുളത്തുനിന്ന് പൊലീസിന്‍റെ പിടിയിലായത്

Update: 2023-10-30 16:01 GMT

കൊച്ചി: കളമശേരി സ്‌ഫോടനത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ പ്രതി പിടിയിൽ പത്തനംതിട്ട സ്വദേശി റിവ ഫിലിപ്പിനെ എറണാകുളത്തു നിന്നാണ് പിടികൂടിയത്. ഇന്നലെ എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ റിവ ഫിലിപ്പ് കൊച്ചിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കളമശ്ശേരിയിലെ സ്‌ഫോടനത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്നടക്കമുള്ള തെറ്റായ വിവരങ്ങളാണ് ഇയാൾ ഫേസ്ബുക്കിലുടെ പപ്രചരിപ്പിച്ചത്. ഐ.പി.സി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News