കളമശേരി സ്‌ഫോടനം: മരിച്ച മലയാറ്റൂർ സ്വദേശി സാലിയുടെ മൃതദേഹം സംസ്‌കരിച്ചു

സാലിയുടെ മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്

Update: 2023-11-13 15:19 GMT

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മലയാറ്റൂർ സ്വദേശി സാലിയുടെ മൃതദേഹം സംസ്‌കരിച്ചു. കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമത്തേരിയിലാണ് സംസ്‌കാരം നടന്നത്. സ്‌ഫോടനത്തിൽ സാലിയുടെ മകൾ മരിച്ചിരുന്നു. മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

മകൾ ലിബിനയുടെ മരണം അറിയാതെ അമ്മ സാലിയും ജീവിതത്തിൽ നിന്ന് മടങ്ങി. മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലെ മാർത്തോമാ പാരിഷ് ഹാളിൽ ഒരു മണിക്കുറോളം പൊതുദർശനത്തിന് വച്ച ശേഷമായിരുന്നു സംസ്‌കാരം. ഭാര്യയുടെയും മകളുടെയും വേർപാടിൽ കഴിയുന്ന സാലിയുടെ ഭർത്താവ് പ്രദീപിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിറങ്ങലിച്ചുനിന്നു.

Advertising
Advertising

ശരീരം വെന്തുരുകിയ കുടുംബാംഗങ്ങൾക്കൊപ്പം വെന്തു നീറുന്ന മനസ്സുമായി പ്രദീപിന്റെ ജീവിതം സ്ഫോടനം നടന്ന അന്നു മുതൽ ആശുപത്രി വരാന്തയിലായിരുന്നു. പ്രദീപിന്റെ മൂത്തമകൻ പ്രവീൺ സ്ഫോടനത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. അമ്മയുടേയും സഹോദരിയുടെയും മരണം പ്രവീൺ അറിഞ്ഞിട്ടില്ല. സാലിയും രണ്ട് ആൺ മക്കളും ചികിത്സയിലായതിനാൽ ലിബ്നയുടെ മൃതദേഹം ഒരാഴ്ചയ്ക്കു ശേഷമാണ് സംസ്‌കരിച്ചത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News