കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വിൽപ്പന കേന്ദ്രം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പൊലീസിന്റെ പരിശോധന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത്
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കളമശ്ശേരിയിലെ വിവിധ ഇടങ്ങളിലേക്ക് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് വിൽപ്പനക്ക് എത്തിച്ചുനൽകി. പൊലീസിന്റെ പരിശോധന ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത്.
അറസ്റ്റിലായ ആഷിക് കളമശ്ശേരിയിലെ പ്രധാന ലഹരി ഇടപാടുകാരനാണെന്നാണ് വിവരം. കോളജിന് പുറത്തുള്ളവർക്കും കഞ്ചാവ് വിൽപ്പന നടത്തിയിട്ടുണ്ട്. ഹോളി ആഘോഷത്തിന് മുന്നോടിയായി കോളജിൽ കൊണ്ടുവന്നത് നാലു പൊതി കഞ്ചാവാണ്. ഇതിൽ രണ്ടെണ്ണം മാത്രമാണ് പിടികൂടാനായത്.
പരിശോധന സമയത്ത് ആകാശിന് വന്ന ഫോൺ കോളിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. 'സേഫ് അല്ലെ' എന്നായിരുന്നു ചോദ്യം. ഫോൺ വന്നത് കോട്ടയം സ്വദേശിയായ വിദ്യാർഥിയുടെ ഫോണിൽനിന്നാണ്. പൂർവ വിദ്യാർഥികളായ 8 പേരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വീഡിയോ കാണാം: