കളമശ്ശേരി കൂട്ടബലാത്സംഗം: ഒളിവിൽ പോയ രണ്ട് പേർ കൂടി പിടിയിൽ

ഒളിവിലുണ്ടായിരുന്ന അമ്മു എന്ന ശരണ്യ, സഞ്ജു എന്നിവരാണ് പിടിയിലായത്

Update: 2026-10-07 03:49 GMT

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ഒളിവിലുണ്ടായിരുന്ന അമ്മു എന്ന ശരണ്യ, സഞ്ജു എന്നിവരാണ് പിടിയിലായത്. വയനാട്ടിൽ നിന്നാാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുമായി അന്വേഷണസംഘം കളമശ്ശേരിയിലേക്ക് തിരിച്ചു. കേസിൽ നേരത്തെ രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

ഇരിക്കാവ് സ്വദേശി ശ്രീരാജ്(30), തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ(27) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പൊലീസ് ഭാഷ്യം. വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

Advertising
Advertising

കഴിഞ്ഞ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഇടപ്പള്ളിയിലെ ഒരു ലോഡ്ജിൽ എത്തിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ബിയറും മയക്കുമരുന്നും നൽകി പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News