കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

കാസർകോട് അഡീഷണൽ ജില്ലാ കോടതി - 1 ലാണ് കുറ്റപത്രം സമർപ്പിക്കുന്നത്

Update: 2024-06-21 01:40 GMT

കാസര്‍കോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം അടുത്തയാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കാസർകോട് അഡീഷണൽ ജില്ലാ കോടതി - 1 ലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. സംഭവം നടന്ന് 35 ദിവസം കൊണ്ടാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.

മേയ് 15നായിരുന്നു കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം നടന്നത്. കേസിൽ അന്വേഷണ സംഘം അതിവേഗം കുറ്റപത്രം തയ്യാറാക്കി. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കുടക് സ്വദേശി പി എ സലീം എന്ന സൽമാൻ (36) ആണ് കേസിൽ ഒന്നാം പ്രതി. മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബ (20) രണ്ടാം പ്രതിയാണ്. മോഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ വീട്ടിനകത്ത് കടന്ന പ്രതി ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ എടുത്ത് കൊണ്ട് പോയി കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പീഡിപ്പിക്കാൻ തട്ടിക്കൊണ്ട് പോകൽ, പോക്സോ, വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Advertising
Advertising

പ്രതിയുടെ ഡി എൻ പരിശോധ റിപ്പോർട്ട് അടക്കം 42 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തോടൊപ്പം സമർപ്പിക്കും. 4 സിസി ടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും 67 സാക്ഷികളുമാണ് ഉള്ളത്. പ്രതി സലിം നേരത്തെയും പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണെന്നും കുറ്റപത്രത്തിലുണ്ട്. 300 പേജുള്ള കുറ്റപത്രം തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News