മോഷണക്കേസില്‍ സാക്ഷി പറഞ്ഞ യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കനാലിലെറിഞ്ഞു

മൂന്ന് മാസം മുമ്പ് പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും മരം ഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാക്ഷി പറഞ്ഞ വിരോധത്തില്‍ ഈ കേസിലെ പ്രതികളായ റിയാസും അബ്ദുള്‍ ഷുക്കൂറും ചേര്‍ന്ന് പ്രജീഷിനെ വിളിച്ച് വരുത്തി മദ്യം നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റൈ നിഗമനം.

Update: 2021-08-23 15:56 GMT

മോഷണക്കേസില്‍ സാക്ഷി പറഞ്ഞതിന് യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി കനാലിലെറിഞ്ഞു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

മൂന്ന് ദിവസം മുമ്പാണ് ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടില്‍ നിന്നും പ്രജീഷിനെ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍  പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ കുട്ടിക്കുന്നുമ്മല്‍ മെട്ടക്ക് സമീപത്ത് നിന്നും ഇയാളുടെ ചെരുപ്പ് കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്ത് പൊലീസും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണിക്കീല്‍ അമ്പലം റോഡിലെ കാനാലില്‍ പ്രജീഷിന്റെ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച ശേഷം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

മൂന്ന് മാസം മുമ്പ് പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും മരം ഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാക്ഷി പറഞ്ഞ വിരോധത്തില്‍ ഈ കേസിലെ പ്രതികളായ റിയാസും അബ്ദുള്‍ ഷുക്കൂറും ചേര്‍ന്ന് പ്രജീഷിനെ വിളിച്ച് വരുത്തി മദ്യം നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റൈ നിഗമനം. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News