കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റ് സ്ഥാനമൊഴിയുന്നു

ചോദ്യപേപ്പർ ആവർത്തനമടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം.

Update: 2022-05-10 04:21 GMT

കണ്ണൂർ: സർവകലാശാല പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റ് സ്ഥാനമൊഴിയുന്നു. ഡെപ്യൂറ്റേഷൻ ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് കൺട്രോളർ വി.സിക്ക് കത്ത് നൽകി. ചോദ്യപേപ്പർ ആവർത്തനമടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. 

ഗവ. കോളജ് അധ്യാപകനായ പി.ജെ വിൻസന്റ്, ചൊക്ലിയിലെ തലശ്ശേരി ഗവ.കോളജിന്റെ സ്പെഷൽ ഓഫിസറായിരിക്കെ ഡപ്യൂട്ടേഷനിലാണ് കണ്ണൂർ സർവകലാശാലയുടെപരീക്ഷാ കൺട്രോളറായത്. ചോദ്യപേപ്പർ ആവർത്തന വിവാദത്തിന്റെ ആദ്യഘട്ടത്തിൽ, കൺട്രോളർ സ്ഥാനമൊഴിയാൻ വിൻസന്റ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

സർക്കാർ സർവീസിൽ നിന്നു ഡപ്യൂട്ടേഷനിൽ വന്നയാൾ എന്ന നിലയിൽ, സ്ഥാനം രാജിവയ്ക്കാൻ കഴിയില്ല. ഡപ്യൂട്ടേഷൻ റദ്ദാക്കി, സർക്കാർ സർവീസിലേക്കു തിരിച്ചു പോകാനേ കഴിയൂ.  സൈക്കോളജി, ബോട്ടണി വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ ആവർത്തിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് വിസിയെ കണ്ട് പി.ജെ. വിൻസെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നത്

Summary- Kannur University Exam Controller PJ Vincent resigns

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News