വിവാദ സിലബസിൽ മാറ്റം വരുത്തുമെന്ന് കണ്ണൂർ സർവകലാശാല

ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാലയുടെ തീരുമാനത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു

Update: 2021-09-12 01:35 GMT

ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയ വിവാദ സിലബസിൽ മാറ്റം വരുത്തുമെന്ന് കണ്ണൂർ സർവകലാശാല. ഇത് സംബന്ധിച്ച് റിപ്പോർട്ട് സർവകലാശാല സർക്കാരിന് കൈമാറി. സിലബസ് പ്രശ്നം നിറഞ്ഞതാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു.

ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ കണ്ണൂർ സർവകലാശാലയുടെ തീരുമാനത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സർവകലാശാല നടപടിയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടത് സംഘടനകളും പരസ്യമായി തള്ളി പറഞ്ഞു. സർവകലാശാലയോട് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിലബസിൽ മാറ്റം വരുത്താൻ സന്നദ്ധമാണെന്ന് വിശദമാക്കുന്ന റിപ്പോർട്ട് സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്.

Advertising
Advertising

സർവകലാശാലയുടെ സ്വയംഭരണ അധികാരത്തിൽ സർക്കാർ ഇടപെടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാതെ സർവകലാശാല തന്നെ തിരുത്തൽ നടപടി സ്വീകരിക്കട്ടേയെന്ന നിലപാടിലാണ് സർക്കാർ. വിമർശന പഠനത്തിനു പോലും വർഗീയ ലേഖനങ്ങൾ സിലബസിൽ വരരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. എന്നാൽ സിലബസിനെ പിന്തുണക്കുന്ന നിലപാടാണ് സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ സ്വീകരിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ കടുത്ത നിലപാട് എടുത്തതോടെ കണ്ണൂർ സർവകലാശാല വിവാദ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഒഴിവാക്കി ഉടൻ സിലബസ് പരിഷ്കരണം വരുത്തും. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News